July 31, 2026

മുത്തങ്ങ വിധി ജനാധിപത്യവിരുദ്ധവും, വിവേചനപരവും: സി കെ ജാനു

0
WhatsApp Image 2026-07-31 at 6.37.50 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മുത്തങ്ങ കേസിൽ ജനാധിപത്യവിരുദ്ധവും, വിവേചനപരവുമായ ഒരു വിധിയാണ് വന്നിരിക്കുന്നതെന്നും സി കെ ജാനു. ജാതി വിവേചനം വിധിയിൽ വ്യക്തമാണെന്നും ജാനു കുറ്റപ്പെടുത്തി. ജനാധിപത്യരീതിയിലുള്ള വിധിയല്ലെന്നും ഈ കേസിൽ ഇങ്ങനെയൊരു ശിക്ഷ വരേണ്ട സാഹചര്യമില്ല. കേസിൽ ഉൾപ്പെട്ട മുഴുവൻ പേരെയും വെറുതേ വിടേണ്ടതായിരുന്നുവെന്ന് ജാനു അഭിപ്രായപ്പെട്ടു.

ആദിവാസികൾ നേരിട്ട് ഒരു അറ്റാക്ക് നടത്തിയതല്ല. സർക്കാരിന്റെ പോലീസിന്റെ വെടിയേറ്റാണ് ​ജോ​ഗിയണ്ണൻ മരണപ്പെട്ടത്. എന്നിട്ടും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു എഫ്ഐആർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ജാനു പറഞ്ഞു.

ജോഗിയുടെ കുടുംബത്തിന് ഒരു നഷ്ടപരിഹാരമോ ഒന്നും നൽകിയിട്ടില്ല. ഈ കേസിൽ തന്നെയുള്ള ഒരു 15ഓളം ആളുകൾ മരണപ്പെട്ടിട്ടുണ്ട്. അവരൊക്കെ പോലീസിന്റെ മർദ്ദനത്തിൻ്റെ ഭാഗമായിട്ട് മരണപ്പെടാൻ സാധ്യതയുണ്ടായിരുന്നവരായിരുന്നു. അതുവഴിയാണ് മരിച്ചിരിക്കുന്നത്. അപ്പോ അവർക്ക് നഷ്‌ടപരിഹാരമോ അത്തരം പരാമർശങ്ങളോ പോലും ഉണ്ടായിട്ടില്ല. ആദിവാസികൾക്കെതിരായിട്ടുള്ള ഒരു വിധിയായിട്ടാണ് ശരിക്കും ഈ വിധിയെ നമുക്ക് കാണാൻ പറ്റുകയുള്ളൂവെന്നും എന്തായാലും ഹൈക്കോടതിയെ സമീപിച്ച് അപ്പീലിന് പോകുമെന്നും ജാനു പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *