കൽപറ്റ ചാരിറ്റബിൾ നിർധനരായ 10 പേർക്ക് വിവാഹ സഹായം നൽകും
കൽപ്പറ്റ:അമ്പിലേരി ആസ്ഥാനമായ കൽപറ്റ ചാരിറ്റബിൾ നിർധനരായ 10 പേർക്ക് വിവാഹ സഹായം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സൊസൈറ്റിയുടെ വാർഷികമായ മെയ് 12 ന് 10 നിർദ്ധനരായ പെൺകുട്ടികളുടെ
വിവാഹം ഏറ്റെടുത്ത് നടത്തുമെന്ന് പ്രസിഡൻ്റ് യു.കെ ഹാഷിം സുൽഫി, അഷ്റഫ്, സൈഫുള്ള എന്നിവർ അറിയിച്ചു.
ഓരോ പെൺകുട്ടിക്കും 5 പവൻ സ്വർണ്ണവും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും ഓരോ കുട്ടിയുടെ കുടുംബത്തിനും 350 പേർക്കുള്ള ഭക്ഷണവും നൽകുന്നതാണ് “മാംഗല്യം 2024 എന്ന പേരിലുള്ളപദ്ധതി.
കൽപ്പറ്റയും സമീപ പ്രദേശങ്ങളും പ്രവർത്തന മേഖലയാക്കിക്കൊണ്ട് സൊസൈറ്റി വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ
ചെയ്തിട്ടുണ്ട്.
രൂപീകൃത കാലം മുതൽ ആരംഭിച്ച കൽപ്പറ്റയിലെ ഗവൺമെന്റ് ആതുരാലയങ്ങളിലെ സൌജന്യ കഞ്ഞി വിതരണം നാളിതുവരെയായി മുടങ്ങാതെ തുടർന്നു വരുന്നു .കൽപ്പറ്റ ജനറൽ ആശുപ്രതിയിലും കെ.ജെ ആശുപ്രതിയിലും അഡ്മിറ്റ് ആയി ചികിൽസയിൽ കഴിഞ്ഞു വരുന്ന രോഗികൾ സൊസൈറ്റി വിതരണം ചെയ്യുന്ന പൊടിയരിക്കഞ്ഞിയിൽ മനം നിറയുന്നവരാണ്അതാണ് സൊസൈറ്റിയുടെ മുതൽക്കൂട്ട്.
കൂടാതെ ആഘോഷ ദിവസങ്ങളിൽ പ്രത്യേകമായി വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണ വിതരണവും യാതൊരുവിധ മുടക്കവും കൂടാതെ സൊസൈറ്റി നിർവ്വഹിച്ചുവരുന്നു.
ഇതോടൊപ്പം ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അസ്തമിച്ച ഓട്ടിസം ബാധിതരായ കിടപ്പു രോഗികൾക്ക് മാസം തോറും 1000/- (ആയിരിം രൂപ) പ്രതിമായ പെൻഷൻ നൽകുന്ന “സ്പർശ്’ പദ്ധതി 2022 സെപ്റ്റംബർ മാസം മുതൽ നടപ്പിലാക്കിവരുന്നു. നിലവിൽ 75 ഓട്ടിസം ബാധിതരായ കുട്ടികളാണ് പദ്ധതിയിൽ ഉള്ളത്. വരും വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സൊസൈറ്റിയുടെ പരിഗണനയിലാണ്.
നിർധന കുടുംബങ്ങളെ കണ്ടെത്തി മാസം തോറും ഭക്ഷ്യ വസ്തുക്കൾ സൌജന്യമായി വീടുകളിൽ എത്തിക്കുന്ന സൊസൈറ്റി കിഡ്നി,ക്യാൻസർ, രോഗികൾക്കും മറ്റു കിടപ്പു രോഗികൾക്കും ആവശ്യമായ മരുന്നുകളും മറ്റു ചികിൽസ സഹായങ്ങളും നൽകിവരുന്നു. എല്ലാവിധ മെഡിക്കൽ ഉപകരണങ്ങളും ആവശ്യമായ രോഗികൾക്ക് വിതരണം നടത്തുന്ന സൊസൈറ്റി കിടപ്പു രോഗികൾക്ക് ആവശ്യമെങ്കിൽ സൌജന്യ ആംബുലൻസ് സൌകര്യവും പഠനത്തിൽ മികവ് പുലർത്താൻ ആഗ്രഹിക്കുന്ന നിർദ്ധനരായ വിദ്ധ്യാർഥികൾക്ക് സൌജന്യ ട്യൂഷൻ ക്ളാസ്സും നടപ്പിലാക്കി വരുന്നുണ്ട്.
സമൂഹത്തിലെ നിർദ്ധനരും വിവാഹ പ്രായം കഴിഞ്ഞവരുമായ പെൺകുട്ടികളുടെ വിവാഹ ചെലവ് പൂർണ്ണമായി ഏറ്റെടുത്ത് സൊസൈറ്റി നടത്തിയ പരിപാടിയാണ് മാംഗല്യം.





Leave a Reply