October 11, 2024

കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

0
Img 20240310 182414pvecj41

 

പുൽപള്ളി: കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ കൊട്ടാരക്കര പെരിങ്ങളം ഉദയഭവനിൽ ആർ. ജയശങ്കർ(50) കുഴഞ്ഞുവീണു മരിച്ചു. അടൂർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവറാണ് ആർ ജയശങ്കർ.

അടൂരിൽ നിന്നും പെരിക്കല്ലൂരിലേക്കുള്ള സർവീസ് പൂർത്തീകരിച്ചു പെരിക്കല്ലൂരിൽ സഹപ്രവർത്തകർക്കൊപ്പം വിശ്രമിക്കുന്നതിനിടെ, ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി.
ഭാര്യ: കൃഷ്ണകുമാരി.
മക്കൾ: ദേവു, ഗൗരി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *