May 11, 2026

നഗരസഭ മത്സ്യ മാർക്കറ്റ് ബൈലോയിൽ താത്ക്കാലിക ഭേദഗതി വരുത്തുന്നു

0
20240313 201706
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി  : നഗരസഭ മത്സ്യ മാർക്കറ്റ് ബൈലോയിൽ താത്ക്കാലികമായി ഭേദഗതി വരുത്തിയതായി ഭരണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു,

ബൈലോ പ്രകാരം മത്സ്യ മാർക്കറ്റിൻ്റെ 3 കിലോമീറ്റർ ചുറ്റളവിൽ മത്സ്യ വ്യാപാരം നടത്താൻ പാടില്ലാത്തതാണ് ഭേദഗതി പ്രകാരം ഒന്നാം സോണായ തലശ്ശേരി റോഡിൽ കെ എസ് ഇ ബി സബ്ബ് സ്റ്റേഷൻ പരിസരം, കോഴിക്കോട് റോഡിൽ കോടതി ജംഗ് ക്ഷൻ, മൈസൂർ റോഡിൽ ഫോറസ്റ്റ് ഓഫീസ് വരെയും,വള്ളിയൂർക്കാവ് റോഡിൽ സബ്ബ് കളക്ടറുടെ വസതി വരെയും, താഴയങ്ങാടി റോഡിൽ ജ്യോതി ആശുപത്രി മുൻ വശം വരെയും,,, തവിഞ്ഞാൽ റോഡിൽ എഫ് സി സി കോൺവെൻ്റ വരെയും മത്സ്യ വ്യാപാരം നടത്താൻ പാടുള്ളതല്ല, ഇതിന് പുറത്തേക്ക് വ്യാപാരം നടത്താം, മേൽ പറഞ്ഞ സ്ഥലങ്ങൾ കഴിഞ്ഞ് 2 കിലോമീറ്റർ ചുറ്റളവിൽ മത്സ്യ വ്യാപാരം നടത്തുന്നതിന് സ്വന്തമായി കെട്ടിടം, മാലിന്യ സംസ്കരണ സൗകര്യം എന്നിവയുള്ളവർക്ക് 1 ലക്ഷം രൂപ ഫിക്സ് ഡ് തുക നഗരസഭയിൽ അടച്ചെങ്കിൽ മാത്രമെ മത്സ്യ വ്യാപാരത്തിന് ലൈസൻസ് ലഭ്യമാവുകയുള്ളു. നഗരസഭ പരിധിയിലെ മൊത്ത മത്സ്യ വ്യാപാരികൾ ബോക്സ് ഒന്നിന് 10 രൂപ നഗരസഭയിൽ അടക്കണം, തിരുമാനങ്ങൾ എപ്രിൽ ഒന്ന് മുതൽ നടപ്പിൽ വരും. നിലവിലെ മാർക്കറ്റിലെ മത്സ്യ മാംസ മാർക്കറ്റ് സ്റ്റാളുകളിലെ ലേലം: നാളെ 10 മണിക്ക് നഗരസഭയിൽ നടക്കും.

ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ കൗൺസിലർമാരായ അബ്ദുൾ ആസിഫ്, കെ സി സുനിൽ കുമാർ, പി വി ജോർജ്, വിപിൻ വേണുഗോപാൽ, വി ആർ പ്രവീജ്, ബി ഡി അരുൺകുമാർ , അശോകൻ കൊയിലേരി എന്നിവർ സംബന്ധിച്ചു,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *