May 9, 2024

ഡിജിറ്റൽ സർവ്വെ വിജയിപ്പിക്കുന്നതിന് ജില്ലയിലെ ഭൂപ്രകൃതിക്കനുസൃതമായി അധിക സർവ്വേയർ തസ്തികകൾ അനുവദിക്കുക . എസ്. എഫ്. എസ്. എ

0
20240313 202126

കൽപ്പറ്റ : ഭൂമി സംബന്ധമായ സേവനങ്ങൾ സുതാര്യമായും സുഗമമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നടപ്പിലാക്കിയ ഡിജിറ്റൽ സർവ്വെ വിജയിപ്പിക്കുന്നതിന് ജില്ലയിലെ ഭൂപ്രകൃതിക്കനു സുത്രമായി അധിക സർവ്വേയർ തസ്തികകൾ അനുവദിക്കണമെന്നും പഴയ സ്റ്റാഫ് പാറ്റേൺ പുന:പരിശോധിക്കണമെന്നും സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ ജോലിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാകണം

 

സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സജീവ് കുമാർ സംഘടനാ റിപ്പോർട്ടിങ്ങും സംസ്ഥാന പ്രസിഡണ്ട് സി. സുധാകരൻ പിള്ള മുഖ്യപ്രഭാഷണവും നടത്തി. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസീഡണ്ട്. എം.പി. ജയപ്രകാശ് സി വിനയ ചന്ദ്രൻ, റോയ് ജോസഫ്, സി. മണിയൻപിള്ള, കെ.കെ. പ്രമോദ്, കെ.ആർ. സുധാകരൻ, പ്രേംജിത്ത്, കെ.എ. സുനിൽ മോൻ ടി.ഡി. ആർദ്ര എം. വി. ദിവ്യ പി. എന്നിവർ സംസാരിച്ചുടി.കെ യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്മിത കെ.എസ്. സ്വാഗതവും എം.കെ. മനീഷ് നന്ദിയും രേഖപ്പെടുത്തി.ജില്ലാ ഭാരവാഹികളായി   ദീപക് പി ( പ്രസിഡണ്ട്) ശ്രീജിത്ത് ബി.എസ്. (വൈസ് പ്രസിഡണ്ട്) കെ.എസ് സ്മിത (സെക്രട്ടറി) വി.വി. വിദേഷ് (ജോ:സെക്രട്ടറി) എം.കെ. മനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *