May 11, 2026

2800 പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തു

0
20240323 173041
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട ലംഘനത്തെ തുടർന്ന് ജില്ലയിൽ ഫ്ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധയിൽ 2800 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു. 2307 പോസ്റ്ററുകൾ, 375 ബാനറുകൾ, 118 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. മാർച്ച് 17 മുതൽ നടത്തിയ പരിശോധനയിലാണ് പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *