ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അവസരം
കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം മാര്‍ച്ച് 25 ന് അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 2024 മാര്‍ച്ചില്‍ 18 വയസ് തികഞ്ഞ ഇന്ത്യന്‍ പൗരന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.





Leave a Reply