May 18, 2026

രക്തസാക്ഷികളെ അനുസ്മരിച്ച് തിരുവമ്പാടി മണ്ഡലത്തില്‍ പര്യടനത്തിന് തുടക്കം

0
Img 20240327 204043
By ന്യൂസ് വയനാട് ബ്യൂറോ

തിരുവമ്പാടി: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ തിരുവമ്പാടി മണ്ഡലത്തില്‍ ബുനധാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കം വേറിട്ടതായി.

ആദിവാസി ജനതയുടെ ഭൂസംരക്ഷണത്തിനു നടന്ന പ്രക്ഷോഭത്തിനിടെ 1972 ജനുവരി 21ന് രക്തസാക്ഷികളായ സഖാവ് സുകുമാരന്‍ നായരെയും സഖാവ് രാമന്‍ മൂത്തനെയും അനുസ്മരിച്ചും സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയുമായിരുന്നു പര്യടനം ആരംഭം. ത്യാഗങ്ങള്‍ സഹിച്ച് പാവങ്ങള്‍ക്കൊപ്പം നില്‍ക്കുകയും പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത സഖാക്കളാണ് സുകുമാരന്‍ നായരും രാമന്‍ മൂത്തനും. ഇവരുടെ പോരാട്ടവീര്യം ഉള്‍ക്കൊണ്ടും പാവപ്പെട്ടവരുടെ ആകുലതകള്‍ മനസിലാക്കിയും പുതുതലമുറ പ്രവര്‍ത്തിക്കണമെന്നു ആനി രാജ പറഞ്ഞു.

സിപിഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ഗവാസ്, സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.വി. ബാലന്‍, നേതാക്കളായ കെ. ഷാജികുമാര്‍, പി.കെ. രതീഷ്, ടി.വി. അബൂബക്കര്‍, പി.കെ. രതീഷ്, തോംസണ്‍ മൈലാടി, കെ.എം. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ചുള്ളിക്കാപറമ്പ്, കൊടിയത്തൂര്‍, കാരശേരി, കച്ചേരി, മണാശേരി, നീലേശ്വരം, മരക്കാട്ടുപുറം, കളരിക്കണ്ടി, മുരിങ്ങംപുറായി, കൂമ്പാറ, കൂടരഞ്ഞി, തിരുവമ്പാടി, തോട്ടത്തിന്‍കടവ്, പുന്നക്കല്‍, പുല്ലുരാംപാറ, നെല്ലിപൊയില്‍, കോടഞ്ചേരി, കണ്ണോത്ത്, അടിവാരം, വെസ്റ്റ് കൈതപൊയില്‍, കരികുളം, കുപ്പായക്കോട് എന്നിവിടങ്ങളില്‍ പര്യടനം നടന്നു. എല്ലായിടങ്ങളിലും ഉജ്വല സ്വീകരണമാണ് ലഭിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ സി.പി.ഐ, സി.പി.എം, കേരള കോണ്‍ഗ്രസ്(എം), എന്‍.സി.പി(എസ്), ഐ.എന്‍.എല്‍, മഹിളാ അസോസിയേഷന്‍, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഡി.വൈ.എഫ്.ഐ, കെ.എസ്.കെ.ടി.എ, ടി.കെ.എസ്, എ.കെ.എസ്, പ്രവാസി സംഘടന, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, നിര്‍മാണ തൊഴിലാളി യൂണിയന്‍, പി.കെ.എസ് പ്രതിനിധികള്‍ ഹാരാര്‍പ്പണം നടത്തി. ലിന്റോ ജോസഫ് എംഎല്‍എ, സിപിഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഷാജികുമാര്‍, മണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനര്‍ ടി.വി. ബാലന്‍, വി.കെ. വിനോദ്, കെ. മോഹനന്‍ മാസ്റ്റര്‍, പി.കെ. കണ്ണന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *