May 18, 2026

പുൽപ്പള്ളിയിൽ തോട്ടത്തിന് തീ പിടിച്ചു 

0
Img 20240327 204238
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ മൈതാനത്തോട് ചേർന്നുള്ള തോട്ടത്തിൽ തീപടർന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കോളേജ് കെട്ടിടത്തിന്റെ ഏതാനും മീറ്ററുകൾ മാത്രമകലെയാണ് തീ കത്തിപ്പടർന്നത്. തീയുയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കോളേജിലെ എൻ.സി.സി. കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശക്തമായ കാറ്റുണ്ടായതോടെ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇതോടെ കോളേജ് അധികൃതർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. തീപടർന്ന തോട്ടത്തിന് തൊട്ടടുത്തായി വീടുകളുള്ളതിനാൽ, ഇവിടേയ്ക്ക് തീപടരുമോയെന്ന ആശങ്കയുയർന്നിരുന്നു. എന്നാൽ ബത്തേരിയിൽ നിന്നും അസി. ഫയർ സ്റ്റേഷൻ ഓഫീസർ ഐപ്പ് ടി.പൗലോസിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിദേയമാക്കി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും കെടുത്താനായത്. കോളേജിലെ ബി. വോക്ക് വിദ്യാർഥികളുടെ ഒരേക്കറോളം വരുന്ന വാഴക്കൃഷി പൂർണമായി കത്തി നശിച്ചു. തോട്ടത്തിലുണ്ടായിരുന്ന മരങ്ങളും കത്തിയിട്ടുണ്ട്. കോളേജിന് സമീപം ഏങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമായിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *