May 18, 2026

യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നു: ചിഹ്നമല്ല രാജ്യം നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പ്; എം എം ഹസന്‍

0
Img 20240327 213129
By ന്യൂസ് വയനാട് ബ്യൂറോ

മുക്കം: ഇന്ത്യാരാജ്യം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടമായി യു.ഡി.എഫും ഇന്ത്യാ മുന്നണിയും ഈ തെരഞ്ഞെടുപ്പിനെ കാണുമ്പോള്‍ സ്വന്തം ചിഹ്നം നിലനിര്‍ത്താനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കണ്ട സി പി എം സ്വയം പരിഹാസ്യരായി മാറിയെന്നു കെ പി സി സി പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് എം.എം ഹസ്സന്‍. ചിഹ്നമല്ല രാജ്യം നിലനിര്‍ത്താനുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. വയനാട് പാര്‍ലമെന്റ് മണ്ഡലം സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ സി പി ചെറിയ മുഹമ്മദ് അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ എ പി അനില്‍കുമാര്‍ എം എല്‍ എ സ്വാഗതം പറഞ്ഞു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എം എല്‍ എ, പി കെ ബഷീര്‍ എം എല്‍ എ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടരി ടി പി അഷ്‌റഫലി, കെ പി സി സി ജനറല്‍ സെക്രട്ടരി ആലിപ്പറ്റ ജമീല, പ്രവീണ്‍ തങ്കപ്പന്‍, ഇസ്മയില്‍ മൂത്തേടം, പി ഇസ്മയില്‍, ഇ പി ബാബു, വി കെ ഹുസൈന്‍ കുട്ടി, തെരഞ്ഞെടുപ്പ് കമ്മറ്റി ട്രഷറര്‍ എന്‍ ഡി അപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *