May 18, 2026

സിദ്ധാര്‍ത്ഥ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ആരംഭിക്കണം: കെ.പി.സി.ടി.എ

0
Img 20240327 204729
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: സിദ്ധാര്‍ത്ഥ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ (കെ.പി.സി.ടി.എ) കോഴിക്കോട് സര്‍വകലാശാല മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും, മെല്ലെപ്പോക്ക് കുറ്റവാളികളെ സഹായിക്കാനാണെന്നും സംഘടന ആരോപിച്ചു. ക്യാമ്പസുകളിൽ സുരക്ഷിതമായ പoനാന്തരീക്ഷം ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുറ്റവാളികളെ സര്‍വകലാശാല അധികാരികളും, സി.പി.എം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആരോപണം ഉള്‍പ്പെടെ സിദ്ധാര്‍ത്ഥിന്റെ കുടുംബം ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. കൊലയാളികളെ സംരക്ഷിക്കാനാണ് തുടക്കം മുതല്‍ക്കെ ഡീനും പൊലീസും ശ്രമിച്ചത്.

കെ.പി സി.ടി.എ സര്‍വകലാശാല റിജിയണല്‍ പ്രസിഡണ്ട് ഡോ. കെ.ജെ വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിന് റിജിണല്‍ സെക്രട്ടറി ഡോ. റഫീഖ്. പി സ്വാഗതവും, ലെയ്‌സണ്‍ ഓഫീസര്‍ കബീര്‍ പി നന്ദിയും പറഞ്ഞു. കെ പി സി ടി എ സംസ്ഥന വൈസ് പ്രസിഡന്റ് ഡോ. ബിജു ജോണ്‍, സംസ്ഥാന സെക്രട്ടറി ഡോ. ഉമര്‍ ഫാറൂഖ്, ടി.കെ സെനറ്റ് മെമ്പര്‍മാരായ ഡോ. ചാക്കോ വി.എം, ഡോ. സുനില്‍ കുമാര്‍ ജി, ഡോ. മനോജ് മാത്യു, ഡോ. ശ്രീലത ഇ, ഡോ. കെ. ജയകുമാര്‍, ഡോ. സുള്‍ഫി പി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *