May 18, 2026

കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
Img 20240329 194351
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പുൽപ്പള്ളി – മാനന്തവാടി റോഡിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന. രാവിലെ ഏഴുമണിയോടെ കുറിച്ചിപ്പറ്റയിലാണ് സംഭവം. റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ ബഹളം വച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെ വിപരീതദിശയിൽ നിന്ന് വന്ന കാർ ആനയുടെ മുൻപിൽ പെടുകയായിരുന്നു. ആനയെ കണ്ട ഭയന്ന കാര്‍ ഡ്രൈവര്‍ റോഡിന്‍റെ വശത്തേക്ക് കാര്‍ ഒതുക്കി നിർത്തി. എന്നാല്‍ നടന്നു പോകുന്നതിനിടെ കാറിന് നേരെ ആന തിരിയുകയും തുടർന്ന് നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയെ തുരത്തുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *