April 27, 2024

ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാൻ മതേതര ചേരിയെ ശക്തിപ്പെടുത്തുക: കെ എൻ എം മർകസുദഅവ

0
Img 20240329 181511

കൽപ്പറ്റ: ആസന്നമായ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യൻ മതേതരത്വത്തിനും ന്യൂനപക്ഷങ്ങൾക്കും ഭീഷണാത്മകമായ ഒരു വെല്ലുവിളിയാണ്. പള്ളികൾ പൊളിച്ചും പൗരത്വം, ഏക സിവിൽകോഡ് എന്നിവ പ്രശ്നവല്‍ക്കരിച്ച് മുസ്ലീങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളായ ഫാസിസ്റ്റുകളുടെ കൈകളിൽ നിന്നും ജനാധിപത്യ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ വോട്ടവകാശം ഉപയോഗിക്കണമെന്ന് മതേതര സമൂഹത്തോട് കെ എൻ എം മർകസുദഅവ ജില്ലാ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു.

 

മുസ്ലിം സമുദായത്തിനകത്ത് വ്യത്യസ്ത സംഘടനകൾ പ്രതിനിധാനം ചെയ്യുന്ന ആശയാദർശങ്ങളെ വ്യത്യസ്ത ചിന്താധാരകളായി മാത്രം കാണണം. മുസ്ലിം സംഘടനകൾ സഹകരണത്തിന്റെ മേഖലകൾ കണ്ടെത്തണമെന്നും, പൊതുശത്രുവിനെതിരെ ഒന്നിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. ജില്ലയിലെ മുസ്ലിം നേതൃത്വം ഒന്നിച്ചണിനിരന്ന ഇഫ്താർ സംഗമം എംഎൽഎ അഡ്വക്കേറ്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ് അബ്ദുൽസലീം അധ്യക്ഷനായിരുന്നു.

 

പി കെ അബൂബക്കർ, പോക്കർ ഫാറൂഖി, ഡോ. ജമാലുദ്ദീൻ ഫാറൂഖി, വട്ടക്കാരി മജീദ്, കെ.എം.കെ ദേവർഷോല, സലീം, ഡോ. മുസ്തഫ ഫാറൂഖി, ഹൈദ്രൂസ് കൽപ്പറ്റ, സലാം നീലിക്കണ്ടി, നീലിക്കണ്ടി മനാഫ് ബത്തേരി, സൈതലവി എൻജിനീയർ, യൂസഫ് നദവി, എം. മുഹമ്മദ് മാസ്റ്റർ, ജാഫർ കൽപ്പറ്റ, നജീബ് കാരാടൻ, അജിൽ മലനാട്, മുസ്തഫ ഇ, ഫത്താഹ് മേപ്പാടി, അബ്ദുറഹ്മാൻ മീനങ്ങാടി, ഹമീദ് കൽപ്പറ്റ, അബ്ദുസ്സലാം കുന്നമ്പറ്റ, ഹക്കീം അമ്പലവയൽ, കെ പി മുഹമ്മദ്, അബ്ദുസ്സലാം മുട്ടിൽ, ഹാസിൽ കുട്ടമംഗലം, അമീർ അൻസാരി എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *