വയനാട് ചുരത്തിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
കൽപ്പറ്റ: വയനാട് ചുരം ആറാം വളവിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. കുറച്ചു സമയത്തേക്ക് ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടു. ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സംഭവ സ്ഥലത്തുണ്ട്. നിലവിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല. അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റാൻ നടപടികൾ ആരംഭിച്ചു.





Leave a Reply