April 13, 2024

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി 

0
Img 20240402 200209

മേപ്പാടി: വിൽപ്പനക്കായി അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി. ചൂരൽമല സെന്റിനൽ റോക്ക്, റാട്ടപ്പാടി വെള്ളയ്യ(68)യെയാണ് മേപ്പാടി ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ ബി. കെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്‌. ചൊവ്വാഴ്ച പോലീസ് പട്രോളിംഗിനിടെയാണ് അനധികൃതമായി വിൽപ്പന നടത്തുന്നതിന് സൂക്ഷിച്ച 3 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് കണ്ടെടുക്കുന്നത്.

സബ് ഇൻസ്‌പെക്ടർ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിഗേഷ്, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു, സജീവൻ, ബാലു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *