May 26, 2026

അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ 

0
Img 20240402 195933
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: വിൽപ്പനക്കായി അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോട്ടത്തറ കൂഴിവയൽ സ്വദേശിയായ പനക്കൽ വീട്ടിൽ ജയേഷിനെ(41) യാണ് കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ചൊവ്വാഴ്ച പോലീസ് പട്രോളിംഗിനിടെയാണ് അനധികൃതമായി വിൽപ്പന നടത്തുന്നതിന് സൂക്ഷിച്ച 3.75 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് കണ്ടെടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *