July 9, 2026

കുടിവെള്ളക്ഷാമം രൂക്ഷം; ആദിവാസി കോളനികളിലെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് കെ.സുരേന്ദ്രൻ

0
Img 20240405 202756
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കുടിക്കാൻ വെള്ളമില്ല, യാത്രാ സൗകര്യം ഒട്ടുമില്ല; നൂൽപ്പുഴ ചൂണ്ടപ്പാടി കോളനിയിലെ അവസ്ഥ ദയനീയമായിരുന്നു.

മാറി മാറി കേരളം ഭരിച്ച സർക്കാരുകളുടെ അനാസ്ഥയും എംപിയുടെ അവഗണനയുമാണ് കോളനികളുടെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണമെന്ന് കോളനി സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തത് അധികൃതരുടെ പരാജയമാണ്.

കുടിവെള്ളം, അംഗൻവാടി എന്നിവക്ക് വേണ്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും എം.പി.യും എം.എൽ.എയും അവഗണിക്കുകയായിരുന്നെന്ന് കോളനിവാസികൾ പറഞ്ഞു. വയനാടിന് മാറ്റം വരാൻ മോദി ഗ്യാരൻ്റിയുമായാണ് താൻ വന്നതെന്ന് സുരേന്ദ്രൻ കോളനി നിവാസികളോട് പറഞ്ഞു.

ആദിവാസി നൃത്തം ചവുട്ടിയാണ് അമ്മമാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കെപി മധു, എഎസ് കവിത, ഹരി പഴുപത്തൂർ, ലിലിൽ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *