May 16, 2024

കൂടെ ഉണ്ടാകുമെന്ന ഉറപ്പുമായി ആനി രാജ നിലമ്പൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി

0
Img 20240405 202232

നിലമ്പൂര്‍: കൂടെ ഉണ്ടാകുമെന്ന ഉറപ്പുമായി വയനാട് ലോകസഭ മണ്ഡലം ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജയുടെ രണ്ടാം ഘട്ടം പര്യടനം നടത്തി. ചക്കാലക്കുത്തിൽ ഊഷ്മളമായ സ്വീകരണ യോഗത്തിൽ രവീന്ദ്രൻ, രാധാകൃഷ്ണൻ മാസ്റ്റര്‍, ജോർജ് കെ ആന്റണി, ടി ഹരിദാസൻ, സ്കറിയ കിനാതോപ്പിൽ, പരുന്തൻ നൗഷാദ്, വിറ്റാജ്, എന്നിവർ സംസാരിച്ചു. ചെറായിയിൽ എത്തിയ സ്ഥാനാർത്ഥിയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇല്ലിക്കൽ ഹുസൈൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. മുസ്തഫ, അരുൺ, സെമീന എന്നിവർ സംസാരിച്ചു. ചെട്ടിപ്പാടത്തെ സ്വീകരണ കേന്ദ്രത്തിൽ ഷൈജു, അർജുൻ, എ കെ ഉഷ, സുലൈഖ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

ചേലോട് സ്വീകരണ കേന്ദ്രത്തിലെത്തിയ ആനി രാജയെ ദേവദാസ് പി, എം എ നസീർ, മാർക്കോസ് മാസ്റ്റർ, രാധാകൃഷ്ണൻ മാഷ് സ്വീകരിച്ചു. അരിവാൾ നെൽകതിർ ചിഹ്നം പതിച്ച കോടികളുമേന്തിയ ഇരുചക്ര വാഹനത്തിന്റെ അകമ്പടിയോടെയാണ് കൊളവട്ടത്തേക്ക് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. സൈനുദ്ദീൻ, സഫറലി, എ ടി റെജി, സംസാരിച്ചു.

ഇയ്യംമടയിൽ ഷൗക്കത്ത്, മോഹനൻ, രാധാകൃഷ്ണൻ മാഷ്, ജെയിംസ് കോശി, ഷാജി, പത്മക്ഷൻ, സലിം സംസാരിച്ചു. പള്ളികുത്ത്, മണലി എന്നിവിടങ്ങളിൽ ചെണ്ട മേലങ്ങളോടെ സ്വീകരിച്ചു. സുകുമാരൻ, വി ജി ജോസ്, സാഹിർ, എം ടി രവീന്ദ്രൻ, സുകുമാരൻ സി ആർ, പി ടി യോഹന്നാൻ, സി ബാലകൃഷ്ണൻ, പറാട്ടി കുഞ്ഞൻ, അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു. കാട്ടിചിറ, മുണ്ടേരി, ഞെട്ടിക്കുളം, വരക്കുളം, പുന്നയ്ക്കൽ, ചോളമുണ്ട, കൽക്കുളം, തെയ്യത്തുംപാടം, പാലേമാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റു വാങി നാലുസെന്റിൽ പര്യടനം അവസാനിച്ചു.

വിവിധ മണ്ഡലങ്ങളിലെ സിപിഐ, മഹിളാ അസോസിയേഷൻ, കർഷക തൊഴിലാളികൾ, പ്രവാസി യൂണിറ്റ്, സിഐടിയു, സിപിഎം, കേരള കോൺഗ്രസ്‌ എം, ഡി വൈഎഫ്ഐ, യൂത്ത്, കെഎസ്കെടിയു, ടികെഎസ്, എകെഎസ്, എസ്എഫ്ഐ, എഐ ടിയുസി, എൻസിപി, ഐഎൻഎല്‍, പെൻഷൻ അസോസിയേഷൻ, നിർമാണ തൊഴിലാളി യൂണിയൻ, പികെഎസ്, സംഘടനകളുടെ പ്രധിനിധികൾ ഹാരർപ്പണം ചെയ്തു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, ജോർജ് കെ ആന്റണി, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി എം ബഷീർ , സിപിഐഎം ഏരിയ സെക്രട്ടറി പി പദ്മക്ഷൻ, എം മുജിബ് റഹ്മാൻ, പരുന്തൻ നൗഷാദ്, റെജി, ഷഹീർ പി, പി രവീന്ദ്രൻ, അരുൺ കുമാർ, അനസ്, വിറ്റാജ് തുടങ്ങിയവർ പര്യാടനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *