May 5, 2026

കൂടെ ഉണ്ടാവുമെന്ന ഉറപ്പുമായി ആനി രാജ വണ്ടൂരില്‍ പര്യടനം നടത്തി

0
Img 20240407 071727
By ന്യൂസ് വയനാട് ബ്യൂറോ

വണ്ടൂര്‍: വണ്ടുരിന്റെ സ്നേഹാശിഷുകൾ ഏറ്റുവാങി വയനാട് ലോകസഭ മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജയുടെ രണ്ടാം ഘട്ട പര്യടനം. നാസിക് ഡോളിന്റെ അകമ്പടിയോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ കറുകമണ്ണയിലേക്ക് അണികൾ സ്വീകരിച്ചത്.

മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ ബില്ലിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച നാട്ടുകാരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം പൗരത്വ ബില്ലിനെതിരെ നടത്തി വരുന്ന പോരാട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ഇപ്പുട്ടിങ്ങൽ സ്വീകരണ കേന്ദ്രത്തിൽ വച്ച് അധ്യപികയായ ശ്രീലക്ഷ്മി മമ്പാട് വരച്ച ആനി രാജയുടെ ചിത്രം സ്ഥാനാർഥിക്ക് സമ്മാനിച്ചു.

കാരച്ചാൽ, പുള്ളിപ്പാടം, കരിക്കാട്ടു മണ്ണ, നടുവകാട്, പന്തലിങ്ങൽ, ചെറുമുണ്ട, കാപ്പിൽ, പൊട്ടിപ്പാറ, വെള്ളാപുറം, പടിഞ്ഞാറെത്തറ, പുല്ലുപറമ്പ് എന്നിവിടങ്ങളിലും സ്ഥാനാർഥിയെ സ്വീകരിച്ചു. മണ്ഡലത്തിൽ വിജയിച്ചാൽ ഇവിടുത്തെ ജനങ്ങളോടൊപ്പം മണ്ഡലത്തിൽ തന്നെ ഉണ്ടാവുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി.

വന്യ മൃഗ ശല്യങ്ങളും, കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയും ചർച്ചയായി. പഴയ വാണിയമ്പലം, വാണിയമ്പലം, തച്ചങ്ങോട്, മുടപ്പിലാശ്ശേരി, കിണറ്റിങ്ങൽ (പുത്രക്കോവ്), തൊടികപുലം, താളിയം കുണ്ട്, വലിയപറമ്പ, ചുഞ്ഞചോല, ഒടുങ്ങാട്, പാലക്കോട്, പാലക്കോട് കോളനി, കടായിക്കോട്, കുളങ്ങര, തുടങ്ങിയ കേന്ദ്രങ്ങളിലും സ്വീകരണത്തിന് ശേഷം പത്തിരിയാൽ നൈറ്റ്‌ മാർച്ചോടെ പര്യടനം മണ്ഡലത്തിലെ അവസാനിച്ചു.

വിവിധ മണ്ഡലങ്ങളിലെ സി പി ഐ, മഹിളാ അസോസിയേഷൻ, കർഷക തൊഴിലാളികൾ, പ്രവാസി യൂണിറ്റ്, സി ഐ ടി യൂ, സി പി എം, കേരള കോൺഗ്രസ്‌ എം, ഡി വൈ എഫ് ഐ, യൂത്ത്, കെ എസ് കെ ടി എ, ടി കെ എസ്, എ കെ എസ്, എസ് എഫ് ഐ, എ ഐ ടി യൂ സി, എൻ സി പി, ഐ എൻ സി, പെൻഷൻ അസോസിയേഷൻ, നിർമാണ തൊഴിലാളി യൂണിയൻ, പി കെ എസ്, എന്നിവരുടെ പ്രധിനിധികൾ ഹാരർപ്പണം ചെയ്തു.

എം ടി അഹമ്മദ്, അഷറഫലി കാളിയത്ത്, ജെ ക്ലീറ്റസ് മാസ്റ്റർ, ഇ ലിനിഷ്, വി അർജുനൻ, വി മുഹമ്മദ്‌ റസാഖ്, ജെ പ്രകാശ്, മുഹമ്മദ്‌ സലിം, അനിൽ നിരവിൽ, പി ടി ഷറഫുദീൻ, തുളസിദാസ് മേനോൻ, കൃഷ്ണദാസ് മാഷ്, നാസർ ഡി ബോണ, പി മുരളിദരൻ, എൻ ഹർഷ, ആർ വിൻസെന്റ് തുടങ്ങിയവർ പര്യടനത്തിലുടനീളം സ്ഥാനാർഥിയെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *