എം.എസ്.എസ് പടിഞ്ഞാറത്തറ യൂണിറ്റ് കുടുംബ സംഗമം നടത്തി
പടിഞ്ഞാറത്തറ: മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) പടിഞ്ഞാറത്തറ യൂണിറ്റിന്റെ കുടുംബ സംഗമം പിണങ്ങോട് പീസ് വില്ലേജിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി. കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് യു.എ. അബ്ദുൽമനാഫ് മുഖ്യപ്രഭാഷണം നടത്തി. ‘നല്ല വ്യക്തി, നല്ല സമൂഹം’ എന്ന വിഷയത്തിൽ മമ്മൂട്ടി നിസാമി തരുവന ക്ലാസെടുത്തു. കെ. മൊയ്തു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ബഷീർ, മുൻ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തിൽ, മുൻ ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി, ലേഡീസ് വിംഗ് ജില്ലാ പ്രസിഡന്റ് മറിയം ടീച്ചർ, എ.സി. മൊയ്തു, സി.കെ. ഇബ്രാഹിം, പി. മായൻ, സി. മുഹമ്മദ്, ഉസ്മാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. കളത്തിൽ റഷീദ് സ്വാഗതവും ഇബ്രാഹിം പള്ളിയാൽ നന്ദിയും പറഞ്ഞു.




Leave a Reply