May 5, 2026

ലോക്സഭ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റിന് നാളെയും കൂടി അപേക്ഷിക്കാം

0
Img 20240407 164433
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിക്കും മറ്റ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കും നിയോഗിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് /ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് നാളെയും കൂടി അപേക്ഷിക്കാം. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 12-എ ഫോറത്തിലുള്ള അപേക്ഷയാണ് നല്‍കേണ്ടത്.

മറ്റ് ലോക്സഭാ മണ്ഡലങ്ങളിലുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനായി ഫോറം 12 ലുമാണ് അപേക്ഷ നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും മൊബൈല്‍ നമ്പറും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ മാനന്തവാടി സബ് കളക്ടര്‍ ഓഫീസ് , സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓാഫീസ്, കളക്ടറേറ്റ് ആസൂത്രണ ഭവനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *