നെഴ്സിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവം: പോലീസ് വിമുഖത കാണിക്കുന്നതായി പരാതി: ആശുപത്രിക്ക് മുന്നിൽ പ്രതിഷേധയോഗം ചേർന്നു
മാനന്തവാടി: വയനാട് ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസറുടെ ജോലി തടസ്സപ്പെടുത്തുകയും തടഞ്ഞു നിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുന്ന രീതിയിൽ പെരുമാറുകയും സെക്യൂരിറ്റി ജീവനക്കാരോട് കയർത്തു സംസാരിക്കുകയും ചെയ്ത രോഗിയുടെ കൂട്ടിരുപ്പുകാരനെതിരെ നൽകിയ പരാതി സ്വീകരിക്കാൻ പോലീസ് വിമുഖത കാണിക്കുന്നതായി ആരോപിച്ച് സ്റ്റാഫ് കൗൺസിലും, കെ ജി എൻഎയും സംയുക്തമായി പ്രതിഷേധ യോഗം ചേർന്നു.
യോഗത്തിൽ സ്റ്റാഫ് കൌൺസിൽ സെക്രട്ടറി ടിറ്റോ സേവിയർ, ആർ എം ഒ. ഡോ. അർജുൻ ജോസ്,നഴ്സിംഗ് സുപ്രണ്ട് ബിനി പോൾ, നഴ്‌സിംഗ് ഓഫീസർ മുഹമ്മദ് അലി, സെക്യൂരിറ്റി ചീഫ് ഷിബു, കെ ജി എൻഎ പ്രതിനിധികളായ ശ്രീജ, ബീന അബ്രഹാം, രഞ്ജിത്ത്, എന്നിവർ സംസാരിച്ചു. പരാതിയിൽ തുടർനടപടികളില്ലങ്കിൽ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് സംയുക്ത സംഘടനകൾ അറിയിച്ചു.





Leave a Reply