സിദ്ധാർത്ഥൻ കേസ്: ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിൽ
കൽപ്പറ്റ: സിദ്ധാർത്ഥൻ കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലെത്തി. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തിയത്. പൂക്കോട് ക്യാമ്പസിൽ കമ്മീഷൻ തെളിവെടുപ്പ് നടത്തും.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അഞ്ച് ദിവസം പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലുണ്ടാകും. സർവകലാശാലയിലെ അധ്യാപകരെയും മറ്റ് ജീവനക്കാരെയും, വിദ്യാർത്ഥികളെയും കമ്മീഷൻ വിസ്തരിക്കും.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം വൈകിക്കുന്നത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും, സിബിഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെ ഡൽഹിയിൽ നിന്നുള്ള സിബിഐ അന്വേഷണ സംഘം വയനാട്ടിൽ എത്തി കേസ് അന്വേഷണം ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും വയനാട്ടിലെത്തിയത്.





Leave a Reply