മലയോര ജനതയുടെ സ്നേഹാശിർവാദങ്ങൾ ഏറ്റുവാങ്ങി ആനി രാജ തിരുവമ്പാടിയില്‍ പര്യടനം നടത്തി
തിരുവമ്പാടി: മലയോര ജനതയുടെ സ്നേഹാശിർവാദങ്ങൾ ഏറ്റുവാങ്ങി വയനാട് ലോകസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ആനി രാജയുടെ തിരുവമ്പാടിയിലെ പര്യടനം നടത്തി. രാവിലെ ആനക്കാംപൊയിലിൽ ആരംഭിച്ച പര്യടനം ചെമ്പുകടവ്, പാലക്കൽ, കണ്ണപ്പൻകുണ്ട്, കാക്കവയൽ, പറശ്ശേരി, സൗത്ത് ഈങ്ങാപുഴ, പെരുമ്പള്ളി, തെയ്യപ്പാറ, മൈക്കാവ്, നിരന്നപാറ എന്നിവിടങ്ങളിൽ സ്ഥാനാർഥിയെ സ്വീകരിച്ചു.
ഓരോ കേന്ദ്രങ്ങളിലും അവശതയെ മറന്ന് സ്ഥാനാർഥിയെ കാണാൻ വയോജനങ്ങളടക്കം എത്തി. അവരുമായി സന്തോഷം പങ്കുവെച്ച സ്ഥാനാർഥിയോട് പെൻഷൻ കിട്ടാത്തതിന്റെ പ്രയാസം അവർ അറിയിച്ചു. കേരള സർക്കാർ ജന പക്ഷ സർക്കാർ ആണെന്നും ജനങ്ങളുടെ കഷ്ടതകൾ മനസിലാക്കി ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ആനി രാജ പറഞ്ഞു.
കേന്ദ്ര സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണെന്നും അതെല്ലാം മറികടന്നു എത്രയും പെട്ടെന്ന് തന്നെ കേരള സർക്കാർ ഉടനെ പെൻഷൻ വിതരണം ചെയ്യുമെന്ന് ആനി രാജ അറിയിച്ചു. പ്രദേശത്തെ വയോജനങ്ങളുമായി സമയം ചിലവിട്ട്, പ്രാർത്ഥനയിൽ തന്നെയും കുടി ഉൾപെടുത്തണം എന്നും പറഞ്ഞു. വയോജനങ്ങളും, കുട്ടികളുടെയും സാന്നിധ്യം പര്യടനത്തിൽ ഉടനീളം പ്രകടമായി.
അത്തിപ്പാറ, മിൽമുക്ക്, തടപറമ്പ്, മുതുവമ്പായി (താഴെ കൂടരഞ്ഞി ), മരഞ്ചാട്ടി, തോട്ടുമുക്കം (പള്ളിതാഴെ), കറുത്തപറമ്പ് – എള്ളങ്ങൽ, സൗത്ത് കൊടിയത്തൂർ, മണാശ്ശേരി കോളേജ് പടി, വെസ്റ്റ് മാമ്പറ്റ, കുറ്റിപ്പാല, നെല്ലിക്കാപൊയിൽ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി രാത്രി നെടുമങ്ങാട് പര്യടനം സമാപിച്ചു. മലയോര ജനതയുടെ പ്രധാന പ്രശ്നമായ വന്യ ജീവി ആക്രമണവും, വിള നശിപ്പിക്കലും പല കേന്ദ്രങ്ങളിലും ചർച്ചയായി.
വനം വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ട് വരാൻ പാർലമെന്റിൽ ശബ്ദം ഉയർത്തും എന്ന ഉറപ്പ് നൽകിയാണ് സ്ഥാനാർഥി വോട്ട് അഭ്യർത്തിച്ചത്. തിരുവമ്പാടി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, അഡ്വക്കേറ്റ് പി ഗവാസ്, ടി വിശ്വനാഥൻ, വി കെ വിനോദ്, കെ മോഹനൻ മാസ്റ്റർ, പി കെ കണ്ണൻ, ടി എം ജോസഫ്, ടി ജെ റോയ്, ടാർസെൻ ജോസ്, ശാരദ മോഹൻ, ജയ അരുൺകുമാർ തുടങ്ങിയവർ പര്യടനത്തിൽ ഉടനീളം സ്ഥാനാർത്ഥിയെ അനുഗമിച്ചു.





Leave a Reply