November 12, 2026

പാലാക്കുളിയില്‍ റോഡരികില്‍ കാടുവളര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍

0
IMG-20261111-WA0356
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭാ പരിധിയിലെ മാനന്തവാടി – തലശ്ശേരി റോഡില്‍ പാലാക്കുളി കവലയില്‍ നിന്നും 300 മീറ്ററോളം മാറി വളവില്‍ റോഡരികില്‍ കാട് വളര്‍ന്ന് തൂങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി.എം.ബി.സി നിലവാരത്തില്‍ റോഡ് നവീകരിച്ചതിനാല്‍ നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന ഈ പാതയിലൂടെ വാഹനങ്ങള്‍ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. വളവായതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത സ്ഥിതിയും, വാഹനങ്ങള്‍ എത്തുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അരികിലേക്ക് മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുമാണുള്ളത്. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പുകള്‍ കടന്നുപോകുന്ന ഈ ഭാഗത്ത് ഇലകള്‍ക്ക് മൂര്‍ച്ചയേറിയ പുല്ലുപോലുള്ള ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രക്കാരുടെ ശരീരത്തില്‍ തട്ടി മുറിവുണ്ടാകുന്നതും പതിവായിരിക്കുകയാണ്. അതിനാല്‍ അടിയന്തരമായി കാട് വെട്ടിമാറ്റി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *