May 5, 2026

വാഹന അപകടം: രണ്ട് യുവാക്കൾ മരിച്ചു 

0
Img 20240410 101711
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സ്കൂട്ടർ മതിലിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വീഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കൽ വാസൻ്റെ മകൻ അമൽ വീഷ്ണു (23) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത് തിരുനെല്ലിയിലാണ് അപകടം. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വരികയായിരുന്ന ഇവരുടെ സ്കൂട്ടർ പാതയോരത്തെ മതിലിലിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *