May 16, 2024

2024 പൊതുതിരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി സേവ് പുൽപ്പള്ളി ഡാം വിരുദ്ധ സമിതി

0
Img 20240410 090055

പുൽപ്പള്ളി: കടമാൻതോട് പദ്ധതി ഉപേക്ഷിച്ച് മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ ബദൽ മാർഗം സ്വീകരിക്കണം. വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണം. പുൽപ്പള്ളിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത‌ത മുഴുവൻ കേസുകളും പിൻവലിക്കണം. സമിതി മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ ഉറപ്പ് നൽകുന്ന സ്ഥാനാർഥിക്ക് മാത്രം വോട്ടു നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വയനാട് നേരിടുന്ന യഥാർത്ഥ പ്രശനങ്ങൾ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുന്ന രാഷ്ട്രീയ പാർട്ടികൾ പുൽപ്പള്ളിക്കാരെയും വഞ്ചിക്കുകയാണ്. ഇത്തരം നിലപാടുമായി മുന്നോട്ടുപോയാൽ ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഇതിനെതിരെ പ്രതികരിക്കുമെന്ന് സമിതി ഓർമിപ്പിച്ചു. ചെയർമാൻ ബേബി തയ്യിൽ, കൺവീനർ സിജേഷ് ഇല്ലിക്കൽ, ശ്രീധരൻ മീനംകൊല്ലി, വത്സ പൊന്നാമ്പൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *