June 10, 2026

ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും നാശം വിതച്ച് മുട്ടികൊമ്പൻ: പിടികൂടാനാകാതെ വനം വകുപ്പ്

0
Img 20240411 125226
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വടക്കാനാട്, വല്ലുവാടി, കരിപ്പൂര്, പണയമ്പം ഭാഗങ്ങളിൽ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമിറങ്ങി നാശം വിതയ്ക്കുന്ന മുട്ടിക്കൊമ്പനെ തുരത്താൻ മൂന്നംഗ കുങ്കിയാന സംഘം വടക്കാനാട് വനത്തിൽ തിരച്ചിൽ തുടങ്ങി. മുത്തങ്ങ ആന ക്യാമ്പിൽ നിന്ന് കുഞ്ചു, പ്രമുഖ, ഉണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകളെയാണ് വനത്തിൽ തിരച്ചിലിനായി തിങ്കളാഴ്ച വള്ളുവാടിയിൽ എത്തിച്ചത്. അവിടെനിന്ന് ചൊവ്വാഴ്ച രാവിലെയാണ് വടക്കാനാട് കാട്ടിലേക്ക് കൊണ്ടുപോയത്.

മുട്ടിക്കൊമ്പൻ ചൊവ്വാഴ്‌ച രാവിലെ വടക്കനാട് താത്തൂർ വനത്തിലെത്തിയിരുന്നു. ഇതോടെ കുങ്കിയാനകളും താത്തൂർ വനത്തിലേക്ക് പ്രവേശിച്ചു. അടിക്കാട് കൂടുതലുള്ള ഭാഗമായതിനാൽ മുട്ടിക്കൊമ്പനെ പിന്തുടരുക കുങ്കിയാനകൾക്ക് പ്രയാസമായിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *