May 26, 2026

മെഡിക്കൽ കോളേജ് ബുക്ക്‌ ഷെൽഫിലേക്ക് പുസ്തകങ്ങൾ നൽകി 

0
Img 20240412 163636
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മെഡിക്കൽ കോളേജ് വാർഡുകളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വായനക്കായി ഒരുക്കിയ ബുക്ക്‌ ഷെൽഫിലേക്ക് ‘നീർമാതളം ബുക്സ്’ സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ കോളേജിൽ വച്ചുനടന്ന പുസ്തക കൈമാറ്റ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.കെ. രാജേഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ നീർമാതളം ബുക്സ് പബ്ലിഷർ അനിൽ കുറ്റിച്ചിറ, കവി ആയിഷ മാനന്തവാടി ഡി എ.ഒ ഡോ. അർജുൻ, പഴശ്ശി ഗ്രന്ഥലയം ലൈബ്രറേറിയൻ ഷിനോജ് വി.പി, സി.ബോബി ജോസഫ്, സി. ശ്രീജ, ഷിബു, ജെറീഷ് കെ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *