May 26, 2026

ഇറാനിലേക്കും, ഇസ്രായേലിലേക്കും യാത്ര പാടില്ല

0
Ei3jzxu39170
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരൻമാരോട് നിർദേശിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം മുൻനിർത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ രണ്ട് രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഇറാൻ ഇസ്രയേൽ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തിൽ ഏപ്രിൽ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖയിൽ സംഘർഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിന്റെ പേരിൽ ഇറാൻ ഇസ്രയേലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനേത്തുടർന്ന് ഇറാൻ ഇസ്രയേലിനുനേർക്ക് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *