May 17, 2024

സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യത: വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടും

0
Img 20240413 102726

തിരുവനന്തപുരം: കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരികിയ കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ പ്രവചനം. ഇന്നലെ മെച്ചപ്പെട്ട മഴ ലഭിച്ച കേരളത്തിന് ഇന്നും അടുത്ത ദിവസങ്ങളിലും കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്. എന്നാൽ ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും.

അതേസമയം കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ മാസം 15 -ാം തിയതിവരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് ഉറപ്പാണ്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നലെ തിരുവനന്തപുരം കൊല്ലം ജില്ലകളുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

കോഴിക്കോട് മുക്കത്തും, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മിതമായ രീതിയിൽ മഴ ലഭിച്ചു. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളിൽ മഴ പെയ്തു. അതിനിടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ 30 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ചൂടനുഭവപ്പെട്ടത്. കോഴിക്കോട് 38 ഡിഗ്രി വരെയും കണ്ണൂരിൽ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *