May 17, 2024

തിരുനെല്ലി ക്ഷേത്രത്തിൽ വിഷു ഉത്സവത്തിന് ആരംഭം 

0
Img 20240413 102020

തിരുനെല്ലി: തിരുനെല്ലി മഹാവിഷ് ക്ഷേത്രത്തിൽ വിഷു ഉത്സവം തുടങ്ങി. വിഷുദിനമായ നാളെ ഉത്സവം സമാപിക്കും. വെള്ളിയാഴ്ച‌ ക്ഷേത്രച്ചടങ്ങുകൾ, അന്നദാനം, കാഴ്ചശീവേലി എന്നിവയും കുട്ടികളുടെ കലാപരിപാടികളും നടത്തി. ഗാനമേള, മണിനാദം സ്റ്റേജ് ഷോ എന്നിവയുമുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തിന് ചാക്യാർ കൂത്ത്, മൂന്നിനു ഓട്ടൻതു ള്ളൽ, വൈകീട്ട് അഞ്ചിന് കാഴ്‌ച ശീവേലി, ഏഴിനു കേളി.

തുടർന്ന് ഇരട്ടത്തായമ്പക, അത്താഴപൂജ, കാഴ്‌ചശീവേലി എന്നിവയുണ്ടാകും. വൈകീട്ടു 6.30 മുതൽ സ്റ്റേജ് പരിപാടികൾ തുടങ്ങും. ഏഴുമുതൽ ഒമ്പതുവരെ തിരുവാതിര മത്സരം. ഒമ്പതുമുതൽ നൃത്തസന്ധ്യ, രാത്രി പത്തു മുതൽ 12 വരെ ഗാനമേള, ഒരുമ ണിക്ക് ഗുരുവായൂർ വിശ്വഭാരതി തിയേറ്ററിന്റെ ‘കുറൂരമ്മ’ നാടകവുമുണ്ടാകും. ഞായറാഴ്ച പുലർച്ചെ അഞ്ചിനു വിഷുക്കണി ദർശനം. ഉച്ചപൂജയ്ക്ക് ശേഷമുള്ള അന്ന ദാനത്തോടെ വിഷു ഉത്സവം സമാപിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *