കൽപ്പറ്റയിൽ ജന മഹാസാഗരം ഏപ്രിൽ പതിനാറിന്
കൽപ്പറ്റ: വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി സഖാവ് ആനി രാജിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ 16ന് വൈകുന്നേരം മൂന്ന് മണിക്ക് കൽപ്പറ്റയിൽ ജന മഹാസാഗരം നടക്കും. “വയനാടും മാറും, ആനി നയിക്കും” എന്ന സന്ദേശം ഉയർത്തിക്കൊണ്ട് നടക്കുന്ന റോഡ് ഷോ കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച് കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും. വയനാട് ജില്ല കേന്ദ്രീകരിച്ച് എൽഡിഎഫ് ഘടകകക്ഷികളുടെ പതാക ഏന്തി 1/4 ലക്ഷം ആളുകൾ പങ്കെടുക്കും.
പൊതുയോഗത്തിൽ സഖാക്കൾ വൃന്ദ കാരാട്ട്, ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാർ കാസിം ഇരിക്കൂർ പങ്കെടുക്കും.





Leave a Reply