May 10, 2024

രൂക്ഷമായ വരൾച്ചയെ നേരിടാൻ സത്വര നടപടികൾ വേണം: കാത്തോലിക്ക കോൺഗ്രസ്

0
Img 20240413 133656

പുൽപ്പള്ളി: അതികഠിനമായ വരച്ചയുടെ പിടിയിലമർന്ന പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന-ജില്ല ഭരണകൂടങ്ങൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കാത്തോലിക്ക കോൺഗ്രസ് മരകാവ് യൂണിറ്റ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് എത്രയും പെട്ടെന്ന് കുടിവെള്ളം ലഭ്യമാക്കണം വേലിയമ്പം, മാനികാവ്, ഭൂദാനം, മരകാവ്, മാരപ്പൻമൂല തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നു. കിണറുകളും ജലാശയങ്ങളുമെല്ലാം വറ്റിവരണ്ടിരിക്കുന്ന ഈ അസാധാര സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് ഫണ്ടും അനുമതിയും നൽകണം.

ദാഹ ജലത്തിനായി ജനം നെട്ടോട്ടം ഓടുമ്പോൾ അവർക്ക് ജലവിതരണം നടത്തി ആശാസം പകരുകയും ഒപ്പം വരൾച്ചമൂലം കൃഷി നശിച്ച കർഷകർക്ക് അർഹിക്കുന്ന നഷ്ട്ടപരിഹാരം ഉടൻ നൽകുകയും വേണമെന്ന് യൂണിറ്റ് സമിതി ആവശ്യപ്പെട്ടു ഫൊറോനാ ഡയറക്ട‌ർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ യോഗം ഉത്ഘാടനംചെയ്‌തു പ്രസിഡൻ്റ് ജെയിംസ് മറ്റത്തിൽ അധ്യക്ഷത വഹിച്ചു രൂപത പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി വിൽസൺ മാളിയേക്കൽ,ബിജു ഞായപ്പിള്ളി,സജി വിതയത്തിൽ, വിജിഷ ചക്കെട്ട്കുടി, ബീന കാഞ്ഞിരത്തിങ്കൽ,സ്‌കറിയ ഏറനാട്ട് ജോയി ചക്കട്ടുകൂടി,ബെന്നി മറ്റം,സാജു പാറക്കൽ,ബേബി കൈതക്കോട്ട് എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *