May 5, 2026

അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി കൈവശം വെച്ചയാള്‍ പിടിയില്‍

0
Img 20240415 125723
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി അനധികൃതമായി കൈവശം വെച്ചയാള്‍ പിടിയില്‍. കോട്ടത്തറ, വെണ്ണിയോട്, വലിയക്കുന്ന്, സുരേഷ് (48) എന്നയാളെയാണ് കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 14.5 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. ഇയാളുടെ വീടിന് പിറകിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ ജിജിമോള്‍, എസ്.സി.പി.ഒമാരായ റോബര്‍ട്ട്, അജികുമാര്‍, സി.പി.ഒ സിറാജ്, അഖില്‍ ദേവ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *