യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; ഒരു പ്രതി കൂടി പിടിയിൽ
മീനങ്ങാടി: വയനാട് കരണിയിൽ യുവാവിനെ വീട്ടിൽ കയറി പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. കമ്പളക്കാട് ചെറുവണശ്ശേരി മുഹസ്സിൻ (29) ആണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്. എറണാകുളം പനമ്പള്ളി നഗറിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മീനങ്ങാടി പോലീസ് ഇൻസ്പെക്ടർ പിജെ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ പ്രവീൺ, സുമേഷ്, സിപിഒ ക്ലിന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2023 ഒക്ടോബർ പതിമൂന്നിന് പുലർച്ചെ 2.30- നാണ് കേസിനാസ്പതമായ സംഭവം. പുലർച്ചെ മുഖംമൂടി ധരിച്ചെത്തിയ സംഘം നിരവതി കേസിൽ പ്രതിയായ കരണി സ്വദേശി അഷ്‌കർ അലിയെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു കടന്ന് കളയുകയായിരുന്നു. മീനങ്ങാടി പോലീസിന്റെ കരുത്തുറ്റ അന്വേഷണത്തിൽ ഇതിനോടകം പതിമൂന്ന് പ്രതികളെ പിടികൂടാൻ കഴിഞ്ഞു. അന്യഭാഷ തൊഴിലാളികൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്ന മുഹസ്സിനെ ഇന്നലെയാണ് പനമ്പള്ളി നഗറിൽനിന്ന് പോലീസ് പിട്ടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ മുഹസ്സിന്റെ പേരിൽ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. മീനങ്ങാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.





Leave a Reply