May 5, 2026

അധികാരത്തിലെത്തിയാൽ കർഷകകടങ്ങൾ എഴുതിത്തള്ളും; രാഹുൽഗാന്ധി

0
Img 20240415 152719
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് യു.ഡി. എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. മോദി സർക്കാർ അതി സമ്പന്നരായവരുടെ പതിനാറ് ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിതള്ളിയത്. ഇന്ത്യാ മുന്നണി അധികാരത്തി ൽവന്നാൽ രാജ്യത്തെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കും. കർഷകർക്കാവശ്യമായ നിയമ പരിരക്ഷ നൽകുമെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുൽപ്പള്ളിയിൽ നടന്ന കർഷക റാലിയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *