May 17, 2026

കെ സി വൈ എം മാനന്തവാടി രൂപത “വൈബ്രൻസ് 2024” യൂത്ത് കോൺക്ലേവ് നാളെ നടക്കും

0
Img 20240417 141802
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യുവജന വർഷത്തോടനുബന്ധിച്ച് കെ സി വൈ എം മാനന്തവാടി രൂപത സംഘടിപ്പിക്കുന്ന വൈബ്രൻസ് 2024 യുവജന സംഗമം ഏപ്രിൽ 18 ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കും. കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പോരുന്നേടം ഉദ്ഘാടനം ചെയ്യും.

പ്രശസ്ത സിനിമ അഭിനേതാവ് സിജോയ് വർഗീസ് വിശിഷ്ടാതിഥി ആയിരിക്കും. ജനറൽ സെക്രട്ടറി ടിജിൻ ജോസഫ് സ്വാഗതവും സെക്രട്ടറി ഡെലിസ് സൈമൺ നന്ദിയും പറയും, രൂപത ഭാരവാഹികളായ വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി ,സെക്രട്ടറി അലീഷ ജേക്കബ്, ട്രഷറർ ജോബിൻ ജോയ്, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്എച്ച്, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. മാനന്തവാടി രൂപതയിലെ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *