May 26, 2026

സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി

0
Img 20240417 193753
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ദ്വിദിന സെമിനാര്‍ എന്‍സിടിഇ ജനറല്‍ കൗണ്‍സില്‍ അംഗം ജോബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ‘എക്‌സ്‌പ്ലോറിംഗ് ന്യൂറോ കോഗ്നിറ്റീവ് ഫൗണ്ടേഷന്‍ ഓഫ് മൈന്‍ഡ്ഫുള്‍ എഡ്യുക്കേഷന്‍ വിതിന്‍ ദ ഫ്രെയിം വര്‍ക്ക് ഓഫ് ദ എന്‍ഇപി 2020’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് അധ്യക്ഷത വഹിച്ചു.

കുടമാളൂര്‍ യൂണിവേഴ്‌സിറ്റി ബിഎഡ് സെന്ററിലെ അധ്യാപകന്‍ ഡോ. പി.പി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ടോമി കെ.ഔസേപ്, ബി.കെ. പ്രിയേഷ്‌കുമാര്‍, പ്രഫ. സലീല്‍ എം, സുജാ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ നിന്നുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാർ കോഡിനേറ്റർ പി. ശരത്കുമാര്‍, അധ്യാപകരായ കെ.എസ്. ബിന്‍ഷ, സുജാ ജോണ്‍, എം.സി.സൗമ്യ, ജോണ്‍സണ്‍ ജേക്കബ്, ഷെല്‍മി ഫിലിപ്, നോഡല്‍ ഓഫീസര്‍ ഇ.വി. ഷൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *