May 26, 2026

അഴിമതിക്കാരായ മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുന്നത് ബി ജെ പി യുമായുള്ള അന്തർധാര കൊണ്ട്: ഡി കെ ശിവകുമാർ

0
Img 20240418 171831
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: അഴിമതിക്കാരല്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടച്ചപ്പോൾ അഴിമതി നിറഞ്ഞ കേരളത്തിലെ മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുന്നത് ബിജെപിയുമായുള്ള അന്തർധാര കൊണ്ടാണെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കാട്ടിക്കുളത്ത് നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി മത്സരിക്കുന്നത് ബി ജെ പിക്ക് എതിരെ മാത്രമായല്ല, മറിച്ച് നാടിന്റെ സമാധാനത്തെ നശിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോടാണെന്നും കേരളത്തിലെ വോട്ടർമാർ ഇന്ത്യയുടെ മതസൗഹാർദ്ദം സംരക്ഷിക്കുന്ന കോൺഗ്രസിന് വോട്ടു ചെയ്യണമെന്നും എൽഡിഎഫിന് വോട്ടു ചെയ്താൽ അത് രാജ്യത്തെ മതേതരത്വത്തെ തകർക്കുന്ന ബിജെപി സഹായിക്കുന്നതിന് തുല്യമാണെന്നും, ഡി.കെ ശിവകുമാർ പറഞ്ഞു.

മഹത്തായ ‘ഇന്ത്യ’ എന്ന ആശയം സാക്ഷാത്‌കരിക്കാനാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്നും അതുകൊണ്ട് തങ്ങളുടെ വോട്ടുകൾ പാഴാക്കാതിരിക്കാൻ എൽ.ഡി.എഫ്. പ്രവർത്തകർ ശ്രദ്ധിക്കണമെന്നും ഇന്ത്യാ സഖ്യം നൽകുന്നഅഞ്ച് ഗ്യാരണ്ടികൾ ഉറപ്പുള്ളതാണെന്നും ഇതിനായി രാഹുലിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ഹാരിസ് ടി.വി അധ്യക്ഷത വഹിച്ചു.

സി പി മൊയ്തു ഹാജി, എഐസിസി അംഗം പി.കെ ജയ ലക്ഷമി, എൻ ഡി അപ്പച്ചൻ, കെ.പി സി സി സെക്രട്ടറി എൻ കെ. വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എ എം നിഷാന്ത്, മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി ജയന്തി രാജൻ, വി വി രാമകൃഷ്ണൻ കെ. വി ഷിനോജ്, പടയൻ മുഹമ്മദ്, സതീഷ് പുളിമൂട്, ശശി വി.എസ്, നസീർ തോൽപ്പെട്ടി, റഷീദ് തൃശീലേരി, ഹാരിസ് പള്ളത്ത്, നാരായണ വാര്യർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *