May 26, 2026

സ്കൂട്ടറിൽ കടത്തിയ 9 ലിറ്റർ മദ്യവുമായി രണ്ടുപേർ പിടിയിൽ

0
Img 20240418 175358
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ചിപ്പാട് കെഎസ്ബിസി ഷോപ്പിൽ നിന്നും പലതവണയായി വാങ്ങി കടത്തിയ മദ്യവുമായി രണ്ടു പേരെ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീം അറസ്റ്റ് ചെയ്തു. ചിപ്പാട് വച്ചാണ് ഇവരെ പിടികൂടിയത്. വാളാട് വില്ലേജിൽ ഒരപ്പ് ഭാഗത്ത് വാഴേപ്പറമ്പിൽ വർഗീസ് മകൻ ബേബി വി.വി വയസ്സ് 67, വാളാട് വില്ലേജിൽ ഒരപ്പ് ഭാഗത്ത് പാറക്കൽ വീട്ടിൽ ജോസഫ് മകൻ കുര്യൻ പി.ടി. വയസ്സ് 67 എന്നിവരാണ് എക്സൈസ് പിടിയിലായത്. മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച കെ എൽ 72 സി 7336 സുസുക്കി ആക്സിസ് 125 സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജോണി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനുപ് .ഇ, സനുപ് കെ.എസ്, എക്സൈസ് ഡ്രൈവർ ഷിംജിത്ത് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *