June 15, 2026

പുതുശ്ശേരിക്കടവ് പെരുന്നാൾ ഞായറാഴ്ച ആരംഭിക്കും 

0
Img 20240419 101433
By ന്യൂസ് വയനാട് ബ്യൂറോ

പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 21 ഞായറാഴ്ച ആരംഭിക്കും. രാവിലെ വി. കുർബ്ബാനക്ക ശേഷം വികാരി ഫാ. ബാബു നീറ്റുംകര കൊടിയേറ്റും.

22 ന് തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സന്ധ്യാ പ്രാർത്ഥന. തുടർന്ന് തേർത്ത് കുന്ന് കുരിശിങ്കലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം നടക്കും.

പുതിയിടംകുന്ന് വി. ചാവറകുര്യാക്കോസ് ഏലിയാസ്‌ പള്ളി വികാരി ഫാ ജെയിംസ് ചക്കിട്ടുകുടിയിൽ ആത്മിയ പ്രഭാഷണം നടത്തും.

23 ന് ചൊവ്വാഴ്ച രാവിലെ 8.30 മണിക്ക് വി. മുന്നിൻമേൽ കുർബാനയും പ്രദക്ഷിണമുണ്ടാകും. നേർച്ച ഭക്ഷണത്തിന് ശേഷം കൊടിയിറക്കുന്നതോടെ പെരുന്നാൾ സമാപിക്കും. ഫാ. അനിൽ കൊമരിക്കൽ, ഫാ. സോജൻ വാണാക്കുടി എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *