കൂടൽക്കടവ് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് നഗരസഭ
മാനന്തവാടി: കോടികൾ മുടക്കി ആരംഭിച്ച കൂടൽക്കടവ് കുടിവെള്ള വിതരണ പദ്ധതി നിലച്ചതോടെ കുടിവെള്ളത്തിനായി പ്രദേശവാസികൾ നെട്ടോട്ടമോടേണ്ട ഗതികേടിലായതായി പരാതികളുയരുന്നു. ഗുണഭോക്താക്കളായ മാനന്തവാടി നഗരസഭ, എടവക, വെള്ളമുണ്ട പഞ്ചായത്തു നിവാസികളാണ് വലയുന്നത്.
പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യവുമായി മാനന്തവാടി നഗരസഭ ഭരണ സമിതി രംഗത്തു വന്നു ചുട്ടുപൊള്ളുന്ന വെയിലത്തും കുടിവെള്ളത്തിനായി നാടും നഗരവും നൊട്ടോടമോടുമ്പോഴുമാണ് കോടികൾ മുടക്കി പ്രവർത്തനമാരംഭിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയായി മാറിയതെന്നാണ് ആരോപണം.
1992 ൽ കമ്മീഷൻ ചെയ്‌തതാണ് പ്രസ്തുത പദ്ധതി. പയ്യമ്പള്ളി ബൂസ്റ്റർ പമ്പ് ഹൗസ് പ്രവർത്തിക്കാത്തതാണ് പദ്ധതി മുടങ്ങാൻ കാരണമെന്നും, ഇതിന് കാരണമായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നഗരസഭ ഭരണ സമിതി പ്രസ്‌താവിച്ചു.
പദ്ധതി ഉടൻ പ്രവർത്തനമാരംഭിക്കാത്ത പക്ഷം പ്രത്യക്ഷ സമരമാരംഭിക്കുമെന്നും നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.





Leave a Reply