May 1, 2026

‘മുഹബത്ത് കി ദൂഖാന്‍ ‘വാഹന പ്രചരണ ജാഥ സമാപിച്ചു: മോദിയുടെത് പാവങ്ങളെ പിഴിഞ്ഞ് കുത്തകകളെ തലോലിക്കുന്ന സാമ്പത്തിക നയം: ബി മാണികം ടാഗോര്‍ എം പി

0
Img 20240421 131103
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് ദിവസമായി കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സദ്ധിഖ് നടത്തിയ ‘മുഹബത്ത് കി ദൂഖാന്‍ ‘വാഹന പ്രചരണ ജാഥ കരണിയില്‍ സമാപിച്ചു. ജാഥയുടെ സമാപനം തമിഴ്‌നാട് വിരുധ്‌നഗര്‍ എം പി മാണികം ടാഗോര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മോദിയുടെത് പാവങ്ങളെ പിഴിഞ്ഞ് കുത്തകകളെ തലോലിക്കുന്ന സാമ്പത്തിക നയമാണെന്ന് അദേഹം പറഞ്ഞു. എ ഐ സി സി വക്താവ് ക്ഷമ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ ടി സിദ്ധീഖ് എം എല്‍ എ, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി ഹംസ, കണ്‍വീനര്‍ പി പി ആലി, നജീബ് കരണി, സലീം മേമന, അരുണ്‍ ദേവ്, നിത്യബിജു, പോള്‍സണ്‍ കൂവക്കല്‍, സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *