June 10, 2026

ഇഴയുന്ന മലയോര ഹൈവേ, ചെളിക്കുളമായി മാനന്തവാടി ടൗൺ

0
Img 20240422 204138
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിലെ ഹൈവേ നിർമാണം ഇഴയുന്നതിനാൽ യാത്രക്കാരും വ്യാപാരികളും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗര മധ്യത്തിലെ കെടി ജംക്‌ഷൻ ചെളിക്കുളമായി. റോഡ് നിർമാണത്തിനായി ഉയർത്തിയ ഭാഗത്തിന് സമീപം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ തന്നെ ഇരുചക്ര വാഹനങ്ങളടക്കം ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയത്.

മാസങ്ങളായി റോഡ് നിർമാണം ഇഴയുകയാണ്. വെയിലിൽ കനത്ത പൊടിയും മഴയിൽ ചെളിയും കാരണം മാനന്തവാടിയിലുള്ളവർ ദുരിതത്തിലാണ്. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിലുള്ള തർക്കമാണ് റോഡ് വികസനത്തിന്റെ കാലതാമസത്തിനു കാരണമെന്നാണ് ആരോപണം. മലയോര ഹൈവേയുടെ പണി എത്രയും വേഗം പൂർത്തിയാക്കി വെള്ളക്കെട്ടിനും പൊടിക്കും ശ്വാശ്വത പരിഹാരം കാണാണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവിശ്യപെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *