May 1, 2026

മാനന്തവാടി രൂപതാ ബിഷപ്പുമായി കർണാടക ഊർജവകുപ്പ് മന്ത്രി കെ ജെ ജോർജ് കൂടിക്കാഴ്‌ച നടത്തി

0
Img 20240422 203742
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കർണാടക ഊർജവകുപ്പ് മന്ത്രി കെ ജെ ജോർജ്ജ് മാനന്തവാടി രൂപതാ മെത്രാൻ ബിഷപ്പ് ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. വയനാട് മണ്ഡലത്തിലെ യു. ഡി. എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയതായിരുന്നു ജോർജ്ജ്. ഞായറാഴ്‌ച വൈകിട്ട് ഏഴരയോടെ മാനന്തവാടി ബിഷപ്പ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മാനന്തവാടി നിയോജകമണ്ഡലത്തിന്റെ ചാർജ്ജ് വഹിക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ എം. പി. കെ.വി. തങ്കബാലുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *