July 31, 2026

ബൈക്ക് മോഷണം ; പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞയാളെ വലയിലാക്കി പനമരം പോലീസ്

0
Img 20240422 211430
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ടൗണിലെ പാർക്കിംഗിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ മോഷ്ടാവിനെ പനമരം പോലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ ബത്തേരി തൊട്ടിയിൽ ഷഫീഖ് (21) നെയാണ് കുന്ദമംഗലം പോലീസിന്റെ സഹായത്തോടെ കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടിയത്. ചെറുകാട്ടൂർ സ്വദേശി രാജു സെബാസ്റ്റ്യൻ്റെ ബൈക്കാണ് ഇയാൾ മോഷിച്ചത്.

ബത്തേരി ഹോമിയോ ആശുപത്രി ജീവനക്കാരനായ രാജു ബൈക്ക് രാവിലെ ഏഴേ മുക്കാലോടെ പനമരം ടൗണിൽ ബൈക്ക് പാർക്കിംങ്ങിൽ നിർത്തിയിട്ട് ജോലിക്ക് പോയതാണ്. വൈകുന്നേരം 3.15 മണിക്ക് തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിഞ്ഞത്. തുടർന്ന് നാലേകാലോടെ പനമരം സ്റ്റേഷനിൽ പരാതി പറയുകയും പോലീസിന്റെ പെട്ടെന്നുള്ള ഇടപെടൽ കൊണ്ട് 5 മണിയോടെ തന്നെ മോഷ്‌ടാവിനെ ബൈക്കു സഹിതം പിടികൂടുകയുമായിരുന്നു. ഇൻസ്‌പെക്ടർ എസ് എച്ച് ഓ വി സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ കെ ദിനേശ്, എ.എസ്. ഐ വി.ടി സുലോചന, സിവിൽ പോലീസ് ഓഫീസർമാരായ എൻ ശിഹാബ്, എ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *