May 4, 2024

സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പ്, ഒൻപത് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത നിർദ്ദേശം

0
Img 20240423 220721

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിളാലാണ് പുതിയ മഴമുന്നറിയിപ്പുള്ളത്.

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗത സെക്കൻഡിൽ 10 സിഎംനും 55 സിഎംനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര-സ്ഥിതി-പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാകൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

നാളെ കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഒഴികെയാണ് മഴ മുന്നറിയിപ്പുള്ളത്. 25ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും 26, 27 തിയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ഏപ്രിൽ 23 മുതൽ 27 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില (40°C വരെയും)രേഖപ്പെടുത്തും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില (39°C വരെയും), കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില (38°C വരെയും), ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില (37°C വരെയും), തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില (36°C വരെയും) സാധാരണയെക്കാൾ 2 – 4°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *