May 5, 2026

അനിരാജയുടെ വിജയം ഈ കാലഘട്ടത്തിന്റെ ആവശ്യം; യുവ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി

0
Img 20240424 110914
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രാജ്യം മുൻപ് എങ്ങും ഇല്ലാത്ത രീതിയിൽ അതീവ സങ്കീർണവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്, ഫാസിസ്റ്റ് ശക്തികൾ എല്ലാം മേഖലകളിലും പിടിമുറുക്കി ഇരിക്കുകയാണ്. രാജ്യത്ത് ഇടതുപക്ഷം ഇല്ലാതായാൽ രാജ്യത്തിന്റെ ഭരണഘടനയെ വരെ ഇല്ലാതാക്കാൻ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുകയും അവർ അത് നടപ്പിലാക്കുകയും ചെയ്യും. ഈ അവസ്ഥ ഉണ്ടായിക്കൂടാ. ഒരു തിരുത്തൽ ശക്തിയായി ഇടതുപക്ഷം എന്നും ഇന്ത്യയിൽ ഉണ്ടാവുകയേണ്ട ആവശ്യകതയാണ് ഓരോ വോട്ടർമാരും മനസ്സിലാക്കേണ്ടത്.

സ്വതന്ത്ര ഭാരതം കണ്ടതിൽ വെച്ച് ഏറ്റവും പ്രാധാന്യമേറിയ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത് എന്ന് ഓരോ വോട്ടർമാരും ഓർമയിൽ വെച്ച് കൊണ്ട് തന്നെ കൂടാതെ ഇടതു പക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ഓരോരുത്തരും അനീരാജയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് ഓരോ വോട്ടർമാരോടും യുവ ജനതാദൾ എസ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

യുവജനതാദൾ എസ്ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ്‌ സൈഫുള്ള വൈത്തിരി ആദ്യക്ഷനായിരുന്നു, അനൂപ് മാത്യു സ്വാഗതവും, അമീർ അറക്കൽ മുഖ്യപ്രഭാഷണം നടത്തി, ഉനൈസ് കല്ലൂർ,റിസ്‌വാൻ ജാസിർ, നവാസ് കൽപ്പറ്റ, റസാക്ക് നാലാം മയിൽ,സനൽ പുൽപ്പള്ളി, റംഷി കൽപ്പറ്റ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *