May 5, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 5451 വീട്ടിൽ വോട്ട്

0
Img 20240424 1651365rhmlfo
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഭിന്നശേഷിക്കാര്‍ക്കും 85നു മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിങ് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും പൂര്‍ത്തിയായി. 5451 പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 5154 പേര്‍ വീട്ടില്‍ നിന്നും ഇതിനകം വോട്ട് രേഖപ്പെടുത്തി.

ഭിന്നശേഷിക്കരില്‍ 2236 അപേക്ഷ ലഭിച്ചതില്‍ 2137 വോട്ടുകള്‍ രേഖപ്പെടുത്തി. അവശ്യ സര്‍വീസ് വിഭാഗത്തില്‍ 1047 പേരാണ് ഇതില്‍ 799 പേര്‍ ഇതിനകം വോട്ടുചെയ്തു. ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചവരില്‍ 904 അപേക്ഷകരില്‍ 551 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. പോളിങ്ങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലും ഡ്യൂട്ടിക്കായി നിയോഗിച്ചവര്‍ക്ക് വോട്ട് ചെയ്യാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *